Posts

Showing posts from November, 2020

മുഴുപ്പിലങ്ങാട്;കടലെന്ന സ്വർഗം....

Image
  കഥ പറയുന്ന കാവുകളുടെയും, പ്രകൃതിയിലേക്ക് മടങ്ങുന്ന തെയ്യങ്ങളുടെയും  നാടായ കണ്ണൂരിലാണ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ Drive in ബീച്ചായ മുഴുപ്പിലങ്ങാട് സ്ഥിതി ചെയുന്നത്.... കേരളത്തിലെ വാഹനമോടിക്കാവുന്ന ഏക ബീച്ചായ ഇതിനു  5.5km ദൂരമുണ്ട്.ഏകദേശം 4 കിലോമീറ്ററോളം വാഹനം ഓടിക്കാൻ കഴിയും.'റ' ആകൃതിയിൽ ഉള്ള ബീച്ചിന്റെ ഒരറ്റത്ത് നിന്ന് നോക്കിയാൽ മറ്റേ അറ്റം കാണാം....  കടപ്പുറത്തു നിന്ന് ഏകദേശം 200mtr മാറി പച്ചത്തുരുത്ത് എന്ന് അറിയപ്പെടുന്ന  ധർമടം തുരുത്ത് കാണാനാകും.   ഏപ്രിൽ മെയ്‌ മാസങ്ങളാണ് മുഴുപ്പിലങ്ങാട് ബീച്ച് ഫെസ്റ്റിവൽ (Muzhuppilangadu Beach Festival) ആഘോഷിക്കുന്നത്  ഇതിന്റെ ഭാഗമായി കടലിലെ സാഹസിക യാത്ര, ഉല്ലാസ യാത്ര, സാംസ്‌കാരിക പരിപാടികൾ, പ്രദർശനങ്ങൾ തുടങ്ങിയ നിരവധി വിനോദ പരിപാടികൾ നടത്തി വരുന്നുണ്ട്...  തിരമാലകളെ തോട്ട് വാഹനം ഓടിക്കുക എന്നത് എല്ലാവരുടെയും ഒരു സ്വപ്നം ആണ്.  Drive in നു ഉപരി paragliding, parasailing തുടങ്ങിയവയും ഇവിടുത്തെ പ്രത്യേകത ആണ്. ബീച്ചിനോട് ചേർന്നുള്ള വിപ്ലവത്തിന്റെ അരിവാൾ ചിഹ്നവും ഒരു പ്രധാന ആകർഷണമാണ്.BBC യുടെ Articles F...

കാനന ചാരുതയിൽ കുടജാദ്രി

Image
 കാനന ചാരുതയിൽ #കുടജാദ്രി പ്രകൃതി സൗന്ദര്യം കൊണ്ടും വശ്യമായ കാനന ഭംഗി കൊണ്ടും യാത്ര പ്രേമികളെ ആകർഷിക്കുന്ന പശ്ചിമ ഘട്ട മലനിരകളിലെ അതി പ്രശസ്തമായ മലനിരകളാണ് കുടജാദ്രി. 'കുടചാലകം' എന്ന സംസ്കൃത പദത്തിൽ നിന്ന് ലോപിച്ച് കുടജാദ്രി എന്ന് അറിയപ്പെടുന്നു... കർണാടക സംസ്ഥാനത്തിലെ ഷിമോഗ എന്ന ജില്ലയിലാണ് ഇന്ത്യയിലെ തന്നെ മികച്ച ട്രെക്കിങ്ങും, ജീപ്പ് സഫാരി കേന്ദ്രവുമായ  കുടജാദ്രി സ്ഥിതി ചെയുന്നത്...  സമുദ്ര നിരപ്പിൽ നിന്നും 1343മീറ്റർ ഉയരമുള്ള മലനിരകൾ ആണ് കുടജാദ്രി....  ട്രെക്കിങ്ങും ജീപ്പ് സഫാരിയുമാണ് കുടജാദ്രിയെ മറ്റ് വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്....  കുടജാദ്രിയിൽ എത്തിച്ചേരുവാൻ പ്രധാനമായും 2 മാർഗങ്ങൾ ആണ് ഉള്ളത്, 1 റോഡ് മാർഗം, ഏകദേശം 40km വരുന്ന അതിമനോഹരമായ ഒരു ജീപ്പ് യാത്ര ആണ് ഇത്, ഏകദേശം 80ഓളം ജീപ്പുകൾ ഈ വഴി സർവീസ് നടത്തുന്നു എന്നാണ് കണക്ക്.ഒരു ജീപ്പിൽ 8 പേർക്ക് മാത്രമേ സഞ്ചരിക്കാൻ കഴിയുകയുള്ളു....  2 പ്രകൃതി സൗന്ദര്യം ഒപ്പി എടുത്തുള്ള കാനന പാതയിലെ യാത്ര. കൊല്ലൂരിൽ നിന്ന് ഷിമോഗയിലേക്കുള്ള വഴിയിൽ ഏകദേശം 8km ബസ്സിൽ  സഞ്ചരിച്ചാൽ ട്രക്കിങ് ...

അതിര് പങ്കിടുന്ന മത സൗഹാർദ്ദം.

Image
കേരളത്തിന്റെയും തമിഴ്നാടിന്റേയും അതിർത്തി ഗ്രാമം ആയ പത്തുകാണിയിൽ നിന്ന് ഏകദേശം 4km മാറി സ്ഥിതി ചെയുന്ന പുണ്യ  പുരാതനമായ തീർത്ഥാടന കേന്ദ്രങ്ങൾ ആണ് #കാളിമലയും #കുരിശുമലയും....  തീർത്ഥാടന കേന്ദ്രം എന്നതിലുപരി ഒരു വിനോദസഞ്ചാര കേന്ദ്രം കൂടെ ആണ് ഇവ.... തിരുവനന്തപുരത്തു നിന്ന് 45km മാറി ആണ് ഇവ സ്ഥിതി ചെയ്യന്നത്.....  #കാളിമല, വരമ്പതി മല നിരകൾ എന്നും ഇതിനു വിളിപ്പേരുണ്ട്. ഹിന്ദു ആചാരങ്ങൾ  പിൻതുടർന്നു വരുന്ന ഒരു ക്ഷേത്രം ഇവിടെ സ്ഥിതി ചെയുന്നുണ്ട്.സമുദ്ര നിരപ്പിൽ നിന്നും 3000 അടി ഉയരെ ആണ് കാളിമല സ്ഥിതി ചെയുന്നത്.September, October മാസങ്ങളിലും അതിനു പുറമെ ദുർഗ പൂജക്കും, ചിത്ര പൗർണമി ദിനത്തിലും  ഭക്തർ ഇവിടെ എത്തുന്നു. കാളിമലയിലുടെ താഴ്ഭാഗത്തു നിന്നും ആരംഭിക്കുന്ന കാൽനട യാത്ര 1.5km ദൂരമുണ്ട്, offroad ഇഷ്ടപെടുന്നവർക് ഒരു മികച്ച എക്സ്പെരിയൻസും കാളിമല സമ്മാനിക്കുന്നു.  #തെക്കൻ കുരിശുമല എന്ന് അറിയപ്പെടുന്ന പ്രശസ്ത  ക്രൈസ്തവ തീർത്ഥാടന കേന്ദ്രം ആണ് കുരിശുമല. April മാസത്തിൽ ആണ് കുരിശുമല തീർത്ഥാടനം ആരംഭിക്കുന്നത്. വളരെ നല്ല രീതിക്കുള്ള ഭക്തജന തിരക്ക് ആ സമയങ്ങളിൽ അനുഭവപെടാറ...