കാനന ചാരുതയിൽ കുടജാദ്രി





 കാനന ചാരുതയിൽ #കുടജാദ്രി


പ്രകൃതി സൗന്ദര്യം കൊണ്ടും വശ്യമായ കാനന ഭംഗി കൊണ്ടും യാത്ര പ്രേമികളെ ആകർഷിക്കുന്ന പശ്ചിമ ഘട്ട മലനിരകളിലെ അതി പ്രശസ്തമായ മലനിരകളാണ് കുടജാദ്രി.


'കുടചാലകം' എന്ന സംസ്കൃത പദത്തിൽ നിന്ന് ലോപിച്ച് കുടജാദ്രി എന്ന് അറിയപ്പെടുന്നു... കർണാടക സംസ്ഥാനത്തിലെ ഷിമോഗ എന്ന ജില്ലയിലാണ് ഇന്ത്യയിലെ തന്നെ മികച്ച ട്രെക്കിങ്ങും, ജീപ്പ് സഫാരി കേന്ദ്രവുമായ  കുടജാദ്രി സ്ഥിതി ചെയുന്നത്... 

സമുദ്ര നിരപ്പിൽ നിന്നും 1343മീറ്റർ ഉയരമുള്ള മലനിരകൾ ആണ് കുടജാദ്രി.... 


ട്രെക്കിങ്ങും ജീപ്പ് സഫാരിയുമാണ് കുടജാദ്രിയെ മറ്റ് വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.... 

കുടജാദ്രിയിൽ എത്തിച്ചേരുവാൻ പ്രധാനമായും 2 മാർഗങ്ങൾ ആണ് ഉള്ളത്, 1 റോഡ് മാർഗം, ഏകദേശം 40km വരുന്ന അതിമനോഹരമായ ഒരു ജീപ്പ് യാത്ര ആണ് ഇത്, ഏകദേശം 80ഓളം ജീപ്പുകൾ ഈ വഴി സർവീസ് നടത്തുന്നു എന്നാണ് കണക്ക്.ഒരു ജീപ്പിൽ 8 പേർക്ക് മാത്രമേ സഞ്ചരിക്കാൻ കഴിയുകയുള്ളു.... 

2 പ്രകൃതി സൗന്ദര്യം ഒപ്പി എടുത്തുള്ള കാനന പാതയിലെ യാത്ര. കൊല്ലൂരിൽ നിന്ന് ഷിമോഗയിലേക്കുള്ള വഴിയിൽ ഏകദേശം 8km ബസ്സിൽ  സഞ്ചരിച്ചാൽ ട്രക്കിങ് ആരംഭ സ്ഥലത്തു എത്താം. 4-5 മണിക്കൂർ ദൈർഹ്യം ഉള്ള ഒരു യാത്ര ആണ് ഇത്. ഈ വഴിയിൽ ഉള്ള അംബാവനം ഒരു പ്രധാന സഞ്ചാര ആകർഷണ  കേന്ദ്രം ആണ്. കാനന മദ്ധ്യം ആകുമ്പോൾ മാറിപ്പാർത്ത മലയാളി കുടുംബങ്ങൾ  താമസിക്കുന്ന ഒരു ഗ്രാമം കാണാം, ഈ ട്രെക്കിങ്ങിലെ ഒരേയൊരു വിശ്രമ കേന്ദ്രവും ഈ ഗ്രാമത്തിലെ ഒരു വ്യക്തിയുടെ ചായക്കടയാണ്. വൈവിധ്യമാർന്ന വൃക്ഷങ്ങളും ചെങ്കുത്തായ മലനിരകളും തികച്ചും നയനാനന്ദകരമാണ്.... 


 മലകയറിയെത്തുന്ന സഞ്ചാരികൾക്ക്  ആത്മീയതയുടെ പുത്തനുണർവ് പകരുവാൻ ആദി ശങ്കരരുടെ സർവ്വജ്ഞപീഠവും സ്ഥിതി ചെയുന്നുണ്ട്.  കർണാടകയിലെ  കൊടുമുടികളിൽ പതിമൂന്നാം സ്ഥാനം ആണ് കുടജാദ്രിക്ക്.Oct-Jan ആണ് കുടജാദ്രിയുടെ മനോഹാരിത ഏറ്റവും നല്ല രീതിയിൽ ആസ്വദിക്കുവാൻ കഴിയുന്ന സമയം... 


കുടജാദ്രിയിലേക്ക് ബാംഗ്ലൂരിൽ നിന്ന് 326km, കാസർഗോഡിൽ നിന്നും 216km,മംഗലാപുരത്ത് നിന്നും 166km ദൂരമുണ്ട്...37km മാറി ഉള്ള കൊല്ലൂരും, 75km മാറിയുള്ള കുന്ദാപുരവുമാണ് സമീപത്ത് സ്ഥിതി ചെയുന്ന പ്രധാന പട്ടണങ്ങൾ

Comments

Post a Comment

Popular posts from this blog

സൂര്യകാന്തി സൗന്ദര്യം.

അതിര് പങ്കിടുന്ന മത സൗഹാർദ്ദം.