മുഴുപ്പിലങ്ങാട്;കടലെന്ന സ്വർഗം....
കഥ പറയുന്ന കാവുകളുടെയും, പ്രകൃതിയിലേക്ക് മടങ്ങുന്ന തെയ്യങ്ങളുടെയും നാടായ കണ്ണൂരിലാണ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ Drive in ബീച്ചായ മുഴുപ്പിലങ്ങാട് സ്ഥിതി ചെയുന്നത്.... കേരളത്തിലെ വാഹനമോടിക്കാവുന്ന ഏക ബീച്ചായ ഇതിനു 5.5km ദൂരമുണ്ട്.ഏകദേശം 4 കിലോമീറ്ററോളം വാഹനം ഓടിക്കാൻ കഴിയും.'റ' ആകൃതിയിൽ ഉള്ള ബീച്ചിന്റെ ഒരറ്റത്ത് നിന്ന് നോക്കിയാൽ മറ്റേ അറ്റം കാണാം....
കടപ്പുറത്തു നിന്ന് ഏകദേശം 200mtr മാറി പച്ചത്തുരുത്ത് എന്ന് അറിയപ്പെടുന്ന ധർമടം തുരുത്ത് കാണാനാകും. ഏപ്രിൽ മെയ് മാസങ്ങളാണ് മുഴുപ്പിലങ്ങാട് ബീച്ച് ഫെസ്റ്റിവൽ (Muzhuppilangadu Beach Festival) ആഘോഷിക്കുന്നത് ഇതിന്റെ ഭാഗമായി കടലിലെ സാഹസിക യാത്ര, ഉല്ലാസ യാത്ര, സാംസ്കാരിക പരിപാടികൾ, പ്രദർശനങ്ങൾ തുടങ്ങിയ നിരവധി വിനോദ പരിപാടികൾ നടത്തി വരുന്നുണ്ട്...
തിരമാലകളെ തോട്ട് വാഹനം ഓടിക്കുക എന്നത് എല്ലാവരുടെയും ഒരു സ്വപ്നം ആണ്. Drive in നു ഉപരി paragliding, parasailing തുടങ്ങിയവയും ഇവിടുത്തെ പ്രത്യേകത ആണ്. ബീച്ചിനോട് ചേർന്നുള്ള വിപ്ലവത്തിന്റെ അരിവാൾ ചിഹ്നവും ഒരു പ്രധാന ആകർഷണമാണ്.BBC യുടെ Articles For Auto മാഗസിനിൽ ലോകത്തിലെ തന്നെ മികച്ച 6 Drive In Beachകളിൽ ഒന്നായി മുഴുപ്പിലങ്ങാടിനെ പ്രസിദ്ധീകരിച്ചിട്ടുണ്ട്....
താമസത്തിനായി നിരവധി റിസോർട്ടുകൾ ഇതിനടുത്ത് തന്നെ ഉണ്ട്. കണ്ണൂരിലേക്ക് 15 കിലോമീറ്ററും, തലശ്ശേരിക്ക് 8 കിലോമീറ്ററും ഇവിടെ നിന്ന് ദൂരമുണ്ട്.ഒരേസമയം കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും ഉല്ലസിക്കുവാൻ പറ്റിയ ഒരിടമാണ് മുഴുപ്പിലങ്ങാട്.....



❣️
ReplyDeleteWow ❣️
ReplyDelete💖❤️
ReplyDelete👌
ReplyDeleteNice😍😍
ReplyDelete