കിഴക്കിന്റെ വെനീസ്....





 


പ്രകൃതി മനോഹാരിത കൊണ്ടും ഹരിതാഭ ഭംഗി കൊണ്ടും കേരളത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ജില്ലയാണ്  ആലപ്പുഴ. കായലുകളാലും, തോടുകളാലും, നെല്പാടങ്ങളാലും, തെങ്ങിൻതോപ്പുകളാലും സമ്പുഷ്ടമായ ആലപ്പുഴക്ക്  'കിഴക്കിന്റെ വെനീസ്' എന്ന ഒരു നാമം കൂടെയുണ്ട്.... 


Houseboats:ആലപ്പുഴ എന്ന് കേൾക്കുമ്പോൾ തന്നെ ഏതൊരു മലയാളിയുടെ മനസ്സിലും  ആദ്യം ഓടിയെത്തുന്നത് അവിടുത്തെ house boat കളുടെ ചിത്രം ആണ്....കായലിന്റെ നടുവിൽ ദിനരാത്രം ചിലവഴിച്ച്‌ പ്രകൃതി സൗന്ദര്യം അതിന്റെ അങ്ങേയറ്റം ആസ്വദിക്കാൻ ഉള്ള അവസരം കൂടെയാണ് ഓരോ ഹൗസ് ബോട്ടുകളും  സമ്മാനിക്കുന്നത്.AC ബെഡ്‌റൂം, modern ടോയ്ലറ്റ്, സ്വീകരണമുറി, അടുക്കള, ബാൽക്കണി  തുടങ്ങിയ അത്യാധുനിക സൗകര്യങ്ങൾവരെ ഇതിലുണ്ട് ..  


ആലപ്പുഴ ബീച്ച്: ആലപ്പുഴ നഗരത്തോട് ചേർന്ന് തന്നെ ആണ് ആലപ്പുഴ ബീച്ചും സ്ഥിതി ചെയുന്നത്. പുരാതനമായ കടൽപ്പാലം, ലൈറ്റ് ഹൗസ് തുടങ്ങിയവ ആണ് ഇവിടുത്തെ പ്രധാന ആകർഷണം...സൂര്യാസ്തമയ സമയം ആണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും ഉചിതമായ സമയം. 


നഗരത്തിൽ നിന്നും 11km മാറി മാരാരിക്കുളത്തെ മാരാരി ബീച്ചും ആലപ്പുഴയുടെ കടൽ കഥകൾക്ക് മാറ്റേകുന്നു... തിരക്ക് കുറഞ്ഞ സ്ഥലമായതിനാൽ കുടുംബത്തോടൊപ്പം ആസ്വദിക്കുവാൻ നല്ല ഒരിടം  കൂടെ ആണ് ഇത്... 


ബോട്ട് മാർഗ്ഗം മാത്രം എത്തിച്ചേരുവാൻ കഴിയുന്ന ഒരു സുന്ദരഭൂമി ആണ് പാതിരാമണൽ,പക്ഷി നിരീക്ഷകരുടെ പറുദീസയായ വേമ്പനാട് കായൽ ഇവിടെ ആണ് സ്ഥിതി ചെയുന്നത്.... ആലപ്പുഴയിൽ നിന്നും 15km മാറി കായിപ്പുറം ജെട്ടിയിൽ നിന്നും ബോട്ടിൽ അരമണിക്കൂർ യാത്രയുണ്ട് പാതിരാമണലിലേക്ക്.... 


പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന മാർത്താണ്ഡ വർമ്മ പണികഴിപ്പിച്ച കൃഷ്ണപുരം കൊട്ടാരവും ആലപ്പുഴയിലാണ് സ്ഥിതി ചെയുന്നത്, ചരിത്രപരമായി  വളരേ പ്രധാന്യമുള്ള ഒരു കൊട്ടാരമാണിത്...


ആലപ്പുഴയെ പച്ചപ്പിനാൽ മൂടുന്ന ഒരു ഇടമാണ് അടുത്തത്, പ്രകൃതി സ്നേഹികൾക്ക് എന്നും മായകാഴ്ച സമ്മാനിക്കുന്ന ഒരിടം, കേരളത്തിന്റെ തന്നെ 'കളപ്പുര' എന്നറിയപ്പെടുന്ന കുട്ടനാട്...സമുദ്ര നിരപ്പിൽ നിന്നും താഴ്ന്നു സ്ഥിതി ചെയുന്ന ഇന്ത്യയിലെ ഒരു  പ്രദേശം എന്ന ബഹുമതികൂടെ കുട്ടനാടിനു സ്വന്തമാണ്.... 


എത്ര കണ്ടാലും മതിവരാത്ത  കാഴ്ചകളുമായി, എല്ലാ സഞ്ചാരികൾക്കും പ്രിയമേകുന്ന ഒരിടം കൂടെയാണ് ആലപ്പുഴ...

Comments

Post a Comment

Popular posts from this blog

സൂര്യകാന്തി സൗന്ദര്യം.

അതിര് പങ്കിടുന്ന മത സൗഹാർദ്ദം.