രാജഗോപുരവും ശിവപ്രതിമയും...
കർണാടക സംസ്ഥാനത്തിലെ ഉത്തര കന്നഡ ജില്ലയിലെ ഭട്കൽ താലൂക്കിൽ സ്ഥിതിചെയ്യുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് മുരുഡേശ്വർ. ഇന്ത്യൻ ടൂറിസം രംഗത്ത് വളരെ അധികം പ്രാധാന്യം അർഹിക്കുന്ന ഒരിടമാണ് ഇത്....ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് യാത്രാനുഭവങ്ങൾക്ക് പുറമെ ഭക്തിനിർഭരതയുടെ പുത്തൻ ഉണർവും മുരുഡേശ്വർ സമ്മാനിക്കുന്നു....
അറബിക്കടൽ തീരത്ത് സ്ഥിതി ചെയുന്ന ക്ഷേത്രവും, രാജഗോപുരവും, ശിവന്റെ പ്രതിമയുമാണ് ഇവിടുത്തെ പ്രധാന ആകർഷണം... ഇവിടേയ്ക്ക് വരുന്ന സഞ്ചാരികളെ സ്വാഗതം ചെയ്യുവാനായി 259 അടിയുള്ള രാജഗോപുരമാണ് മുൻപിൽ ഉള്ളത്. വളരെ മികച്ച രീതിയിൽ ഉള്ള കൊത്തുപണികൾ നമുക്ക് ഇവിടെ കാണുവാൻ കഴിയും.20 നിലകളാൽ നിർമിക്കപ്പെട്ട ഈ ഗോപുരത്തിന് ഉയരെ പോകുവാൻ ലിഫ്റ്റ് സൗകര്യവും ലഭ്യമാണ്, കുട്ടികൾക്ക് 5 രൂപയും മുതിർന്നവർക്ക് 10 രൂപയുമാണ് ഈടാക്കുന്നത്. ഗോപുരത്തിന് മുകളിലെ 8 ജനാലകളിലെ ദൃശ്യം മുരുഡേശ്വറിലെ കാഴ്ചകളെ മനോഹരമാക്കുന്നു.123 അടി ഉയരമുള്ള ശിവ പ്രതിമ ആണ് ഇവിടുത്തെ അടുത്ത ആകർഷണം. 2 വർഷം കൊണ്ട് നിർമിച്ച ഈ പ്രതിമയ്ക്ക് 'ആനന്ദ ദൃഷ്ടി ' രൂപമാണ് നൽകിയിരിക്കുന്നത്... പ്രഭാത രശ്മിയിൽ ശിവപ്രതിമ തിളങ്ങുന്നത് ഇവിടുത്തെ വാസ്തു വിദ്യയുടെ മാറ്റ് കൂട്ടുന്നു.....
രാവിലെ 6 മുതൽ 1 വരെയും വൈകിട്ട് 5 മുതൽ 8 മണി വരെയും ആണ് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം.കുന്നിന്റെ മുകളിലെ സൂര്യാസ്തമയവും അറബിക്കടലിലൂടെ ഉള്ള ബോട്ടിങ്ങും മുരുഡേശ്വറിലെ യാത്ര വിസ്മയങ്ങൾക്ക് ഭംഗി കൂട്ടുന്നു... തീർത്ഥാടകർക്ക് മാത്രമല്ല വിനോദ സഞ്ചാരികളുടെയും ഇഷ്ട കേന്ദ്രമാണ് മുരുഡേശ്വർ.

😍😍😍
ReplyDeleteAdich blaaar aliyaaa 😍😍😍
ReplyDelete