കൂനിച്ചി കൊണ്ടകെട്ടി മലനിരകൾ.

 








തലസ്ഥാന നഗരിയുടെ തെക്ക് ഭാഗത്ത്‌ അധികമാരും അറിയപ്പെടാത്ത എന്നാൽ പ്രകൃതിയുടെ വശ്യ സൗന്ദര്യത്തിന്റെ വേറിട്ട ആവിഷ്കരണ അടയാളങ്ങളായ് സ്ഥിതി ചെയുന്ന ധാരാളം സഞ്ചാരകേന്ദ്രങ്ങളുണ്ട്.മനുഷ്യ നിർമ്മിതവും കാലാനുസൃതമായ പുരോഗമനങ്ങളിലൂടെ രൂപംകൊണ്ട പല സഞ്ചാരാകേന്ദ്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ അനുഭവങ്ങളാണ് ഓരോ യാത്ര പ്രേമികൾക്കും ഇവ സമ്മാനിക്കുന്നത്.അത്തരത്തിൽ ഇന്നും മനുഷ്യന്റെ ഇടപെടൽ എത്താതെ പ്രകൃതിയോടിണങ്ങി സ്ഥിതി ചെയ്യുന്നൊരിടമാണ് കൂനിച്ചി കൊണ്ടകെട്ടി മലനിരകൾ.


തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരക്കടുത്ത് വെള്ളറടയിൽ നിന്നും 4km മാറി തെക്കൻ കുരിശുമലക്കടുത്ത്‌ ആണ് ഈ മലനിരകൾ സ്ഥിതി ചെയുന്നത്.3 മലകളുടെ സംഗമസ്ഥാനമായ ഇവിടം മികച്ച ഒരു ട്രെക്കിങ് എക്സ്പീരിയൻസും യാത്രികർക്ക് സമ്മാനിക്കുന്നു. കുരിശുമല, കാളിമല, ചിറ്റാർ ഡാം, കാളിപ്പാറ, അമ്പൂരി എന്നീ വിനോദ സഞ്ചാരകേന്ദ്രങ്ങളും ഇതിനടുത്താണ് സ്ഥിതി ചെയ്യുന്നത്. മാറുന്ന കാലാവസ്ഥക്ക് അനുസരിച്ച് പ്രകൃതിയിൽ വരുന്ന ഓരോ മാറ്റങ്ങളും നമുക്ക് ഇവിടെ കാണുവാൻ കഴിയും.പ്രകൃതി സൗന്ദര്യത്തോടൊപ്പം ഔഷധ സസ്യങ്ങളുടെയും ഒരു വലിയ കലവറ നമുക്ക് ഇവിടെ കാണുവാൻ സാധിക്കും.

Comments

Post a Comment

Popular posts from this blog

സൂര്യകാന്തി സൗന്ദര്യം.

അതിര് പങ്കിടുന്ന മത സൗഹാർദ്ദം.