Posts

സൂര്യകാന്തി സൗന്ദര്യം.

Image
Sundarapandiapuram ( സുന്ദരപാണ്ഡ്യപുരം ) കൊല്ലം ജില്ലയിലെ തെന്മലയിൽ നിന്ന് ഏകദേശം ഒന്നര മണിക്കൂർ യാത്ര ചെയ്താൽ നിങ്ങൾക്ക് ഈ കാണുന്ന സുന്ദരപാണ്ഡ്യപുരത്ത് എത്തിച്ചേരാനാകും. പേരിനോട് നൂറു ശതമാനം നീതി പുലർത്തുന്ന സ്ഥലമാണ് തമിഴ്നാട്ടിലെ തെങ്കാശി അടുത്തുള്ള സുന്ദരപാണ്ഡ്യപുരം. ഗ്രാമീണ ഭംഗി ഇണചേർന്ന് നിൽക്കുന്ന ഒരു സുന്ദര ഗ്രാമം ആണ് ഇവിടം പഴമയിൽ നമ്മൾ എവിടയോ കണ്ടുമറന്ന കേരളത്തിന്റെ തനി പകർപ്പായ തെങ്ങിൻ തോപ്പുകളും കവുങ്ങിനു തോപ്പിലും നെൽപ്പാടങ്ങളും കൺനിറയെ ഇവിടെ കാണാൻ സാധിക്കും. ഇവിടുത്തെ സൗന്ദര്യം നിരവധി സിനിമകളിൽ കാണാൻ സാധിച്ചിട്ടുണ്ട് ആഗസ്റ്റ് മാസത്തിൽ ശരത്കാലത്തെ വരവേൽക്കാൻ പൊന്നിൽ കുളിച്ചിനിൽക്കുന്ന സൂര്യകന്തി പാടങ്ങൾ ഈ പ്രദേശത്തെ സ്വർഗമാക്കി മാറ്റുന്നു. ആറ് നൂറ്റാണ്ടുകൾക്കു മുമ്പ് സുന്ദരപാണ്ഡ്യൻ എന്ന രാജാവ് ഭരിച്ചിരുന്ന സ്ഥലമാണിവിടം.. തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിൽ തെങ്കാശിക്ക് അടുത്താണ് ഈ മനോഹര ഗ്രാമം. പ്രകൃതി മനോഹാരിത കൊണ്ട് കൺകുളിർപ്പിക്കുന്ന കാഴ്ചകളാണ് ഈ ഗ്രാമം മുഴുവൻ..സിനിമകളിൽ കണ്ടുമറന്ന തനിനാടൻ തമിഴ്ഗ്രാമത്തിലേക്ക്...ഞാറിന്റെ പുത്തനുടുപ്പിട്ട നെൽപ്പാടങ്ങൾ, തെങ്ങിൻതോപ്പുകൾ, കാറ്...

കൂനിച്ചി കൊണ്ടകെട്ടി മലനിരകൾ.

Image
  തലസ്ഥാന നഗരിയുടെ തെക്ക് ഭാഗത്ത്‌ അധികമാരും അറിയപ്പെടാത്ത എന്നാൽ പ്രകൃതിയുടെ വശ്യ സൗന്ദര്യത്തിന്റെ വേറിട്ട ആവിഷ്കരണ അടയാളങ്ങളായ് സ്ഥിതി ചെയുന്ന ധാരാളം സഞ്ചാരകേന്ദ്രങ്ങളുണ്ട്.മനുഷ്യ നിർമ്മിതവും കാലാനുസൃതമായ പുരോഗമനങ്ങളിലൂടെ രൂപംകൊണ്ട പല സഞ്ചാരാകേന്ദ്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ അനുഭവങ്ങളാണ് ഓരോ യാത്ര പ്രേമികൾക്കും ഇവ സമ്മാനിക്കുന്നത്.അത്തരത്തിൽ ഇന്നും മനുഷ്യന്റെ ഇടപെടൽ എത്താതെ പ്രകൃതിയോടിണങ്ങി സ്ഥിതി ചെയ്യുന്നൊരിടമാണ് കൂനിച്ചി കൊണ്ടകെട്ടി മലനിരകൾ. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരക്കടുത്ത് വെള്ളറടയിൽ നിന്നും 4km മാറി തെക്കൻ കുരിശുമലക്കടുത്ത്‌ ആണ് ഈ മലനിരകൾ സ്ഥിതി ചെയുന്നത്.3 മലകളുടെ സംഗമസ്ഥാനമായ ഇവിടം മികച്ച ഒരു ട്രെക്കിങ് എക്സ്പീരിയൻസും യാത്രികർക്ക് സമ്മാനിക്കുന്നു. കുരിശുമല, കാളിമല, ചിറ്റാർ ഡാം, കാളിപ്പാറ, അമ്പൂരി എന്നീ വിനോദ സഞ്ചാരകേന്ദ്രങ്ങളും ഇതിനടുത്താണ് സ്ഥിതി ചെയ്യുന്നത്. മാറുന്ന കാലാവസ്ഥക്ക് അനുസരിച്ച് പ്രകൃതിയിൽ വരുന്ന ഓരോ മാറ്റങ്ങളും നമുക്ക് ഇവിടെ കാണുവാൻ കഴിയും.പ്രകൃതി സൗന്ദര്യത്തോടൊപ്പം ഔഷധ സസ്യങ്ങളുടെയും ഒരു വലിയ കലവറ നമുക്ക് ഇവിടെ കാണുവാൻ സാധിക്കും.

പച്ചപ്പട്ടണിഞ്ഞ പൂപ്പാറ...

Image
  ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല എന്ന പ്രദേശത്ത്‌  സ്ഥിതി ചെയുന്ന ഒരു അതിർത്തി ഗ്രാമമാണ് പൂപ്പാറ. ഉപജില്ലാ ആസ്ഥാനമായ നെടുങ്കണ്ടത്തിൽ നിന്നും 30 കി.മി  അകലെ സ്ഥിതി ചെയുന്ന പൂപ്പാറ,തേയില തോട്ടങ്ങളാലും ഏലക്ക തോട്ടങ്ങളാലും ലോകപ്രശസ്തി ആർജിച്ച ഒന്നാണ്. മൂന്നാർ-കുമിളി സ്റ്റേറ്റ് ഹൈവേയും,  കൊച്ചി-ധനുഷ്‌കോടി നാഷണൽ ഹൈവേയും  ഇതുവഴി ആണ് കടന്ന് പോകുന്നത്....  2011 സെൻസസ് പ്രകാരം 8231 പേരാണ് പൂപ്പാറയിലെ മുഴുവൻ ജനസംഖ്യ.അനുദിനം  മാറുന്ന കാലാവസ്ഥ അവിടുത്തെ വിനോദ സഞ്ചാരത്തേയോ ജീവിത അവസ്ഥയെയോ യാതൊരു വിധത്തിലും ബാധിക്കുന്നില്ല എന്നത് പൂപ്പാറയെ വ്യത്യസ്തമാക്കുന്നു. വേനൽ കാലമാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും ഉചിതമായ സമയം.... 

രാജഗോപുരവും ശിവപ്രതിമയും...

Image
കർണാടക സംസ്ഥാനത്തിലെ ഉത്തര കന്നഡ  ജില്ലയിലെ ഭട്കൽ താലൂക്കിൽ സ്ഥിതിചെയ്യുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് മുരുഡേശ്വർ. ഇന്ത്യൻ ടൂറിസം രംഗത്ത് വളരെ അധികം പ്രാധാന്യം അർഹിക്കുന്ന ഒരിടമാണ് ഇത്....ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് യാത്രാനുഭവങ്ങൾക്ക് പുറമെ ഭക്തിനിർഭരതയുടെ പുത്തൻ ഉണർവും മുരുഡേശ്വർ സമ്മാനിക്കുന്നു....  അറബിക്കടൽ തീരത്ത് സ്ഥിതി ചെയുന്ന ക്ഷേത്രവും, രാജഗോപുരവും, ശിവന്റെ പ്രതിമയുമാണ് ഇവിടുത്തെ പ്രധാന ആകർഷണം... ഇവിടേയ്ക്ക് വരുന്ന സഞ്ചാരികളെ സ്വാഗതം ചെയ്യുവാനായി 259 അടിയുള്ള  രാജഗോപുരമാണ്  മുൻപിൽ ഉള്ളത്. വളരെ മികച്ച രീതിയിൽ ഉള്ള കൊത്തുപണികൾ നമുക്ക് ഇവിടെ കാണുവാൻ കഴിയും.20 നിലകളാൽ നിർമിക്കപ്പെട്ട ഈ ഗോപുരത്തിന് ഉയരെ പോകുവാൻ ലിഫ്റ്റ് സൗകര്യവും ലഭ്യമാണ്, കുട്ടികൾക്ക് 5 രൂപയും മുതിർന്നവർക്ക് 10 രൂപയുമാണ് ഈടാക്കുന്നത്. ഗോപുരത്തിന് മുകളിലെ 8 ജനാലകളിലെ ദൃശ്യം മുരുഡേശ്വറിലെ കാഴ്ചകളെ  മനോഹരമാക്കുന്നു.123 അടി ഉയരമുള്ള ശിവ പ്രതിമ ആണ് ഇവിടുത്തെ അടുത്ത ആകർഷണം. 2 വർഷം കൊണ്ട് നിർമിച്ച ഈ പ്രതിമയ്ക്ക് 'ആനന്ദ ദൃഷ്ടി ' രൂപമാണ് നൽകിയിരിക്കുന്നത്... പ്രഭാത രശ്മിയിൽ ശിവപ്രതിമ തിളങ്ങുന്നത്...

കിഴക്കിന്റെ വെനീസ്....

Image
  പ്രകൃതി മനോഹാരിത കൊണ്ടും ഹരിതാഭ ഭംഗി കൊണ്ടും കേരളത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ജില്ലയാണ്  ആലപ്പുഴ. കായലുകളാലും, തോടുകളാലും, നെല്പാടങ്ങളാലും, തെങ്ങിൻതോപ്പുകളാലും സമ്പുഷ്ടമായ ആലപ്പുഴക്ക്  'കിഴക്കിന്റെ വെനീസ്' എന്ന ഒരു നാമം കൂടെയുണ്ട്....  Houseboats:ആലപ്പുഴ എന്ന് കേൾക്കുമ്പോൾ തന്നെ ഏതൊരു മലയാളിയുടെ മനസ്സിലും  ആദ്യം ഓടിയെത്തുന്നത് അവിടുത്തെ house boat കളുടെ ചിത്രം ആണ്....കായലിന്റെ നടുവിൽ ദിനരാത്രം ചിലവഴിച്ച്‌ പ്രകൃതി സൗന്ദര്യം അതിന്റെ അങ്ങേയറ്റം ആസ്വദിക്കാൻ ഉള്ള അവസരം കൂടെയാണ് ഓരോ ഹൗസ് ബോട്ടുകളും  സമ്മാനിക്കുന്നത്.AC ബെഡ്‌റൂം, modern ടോയ്ലറ്റ്, സ്വീകരണമുറി, അടുക്കള, ബാൽക്കണി  തുടങ്ങിയ അത്യാധുനിക സൗകര്യങ്ങൾവരെ ഇതിലുണ്ട് ..   ആലപ്പുഴ ബീച്ച്: ആലപ്പുഴ നഗരത്തോട് ചേർന്ന് തന്നെ ആണ് ആലപ്പുഴ ബീച്ചും സ്ഥിതി ചെയുന്നത്. പുരാതനമായ കടൽപ്പാലം, ലൈറ്റ് ഹൗസ് തുടങ്ങിയവ ആണ് ഇവിടുത്തെ പ്രധാന ആകർഷണം...സൂര്യാസ്തമയ സമയം ആണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും ഉചിതമായ സമയം.  നഗരത്തിൽ നിന്നും 11km മാറി മാരാരിക്കുളത്തെ മാരാരി ബീച്ചും ആലപ്പുഴയുടെ കടൽ കഥകൾക്ക് മാറ്...

മുഴുപ്പിലങ്ങാട്;കടലെന്ന സ്വർഗം....

Image
  കഥ പറയുന്ന കാവുകളുടെയും, പ്രകൃതിയിലേക്ക് മടങ്ങുന്ന തെയ്യങ്ങളുടെയും  നാടായ കണ്ണൂരിലാണ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ Drive in ബീച്ചായ മുഴുപ്പിലങ്ങാട് സ്ഥിതി ചെയുന്നത്.... കേരളത്തിലെ വാഹനമോടിക്കാവുന്ന ഏക ബീച്ചായ ഇതിനു  5.5km ദൂരമുണ്ട്.ഏകദേശം 4 കിലോമീറ്ററോളം വാഹനം ഓടിക്കാൻ കഴിയും.'റ' ആകൃതിയിൽ ഉള്ള ബീച്ചിന്റെ ഒരറ്റത്ത് നിന്ന് നോക്കിയാൽ മറ്റേ അറ്റം കാണാം....  കടപ്പുറത്തു നിന്ന് ഏകദേശം 200mtr മാറി പച്ചത്തുരുത്ത് എന്ന് അറിയപ്പെടുന്ന  ധർമടം തുരുത്ത് കാണാനാകും.   ഏപ്രിൽ മെയ്‌ മാസങ്ങളാണ് മുഴുപ്പിലങ്ങാട് ബീച്ച് ഫെസ്റ്റിവൽ (Muzhuppilangadu Beach Festival) ആഘോഷിക്കുന്നത്  ഇതിന്റെ ഭാഗമായി കടലിലെ സാഹസിക യാത്ര, ഉല്ലാസ യാത്ര, സാംസ്‌കാരിക പരിപാടികൾ, പ്രദർശനങ്ങൾ തുടങ്ങിയ നിരവധി വിനോദ പരിപാടികൾ നടത്തി വരുന്നുണ്ട്...  തിരമാലകളെ തോട്ട് വാഹനം ഓടിക്കുക എന്നത് എല്ലാവരുടെയും ഒരു സ്വപ്നം ആണ്.  Drive in നു ഉപരി paragliding, parasailing തുടങ്ങിയവയും ഇവിടുത്തെ പ്രത്യേകത ആണ്. ബീച്ചിനോട് ചേർന്നുള്ള വിപ്ലവത്തിന്റെ അരിവാൾ ചിഹ്നവും ഒരു പ്രധാന ആകർഷണമാണ്.BBC യുടെ Articles F...

കാനന ചാരുതയിൽ കുടജാദ്രി

Image
 കാനന ചാരുതയിൽ #കുടജാദ്രി പ്രകൃതി സൗന്ദര്യം കൊണ്ടും വശ്യമായ കാനന ഭംഗി കൊണ്ടും യാത്ര പ്രേമികളെ ആകർഷിക്കുന്ന പശ്ചിമ ഘട്ട മലനിരകളിലെ അതി പ്രശസ്തമായ മലനിരകളാണ് കുടജാദ്രി. 'കുടചാലകം' എന്ന സംസ്കൃത പദത്തിൽ നിന്ന് ലോപിച്ച് കുടജാദ്രി എന്ന് അറിയപ്പെടുന്നു... കർണാടക സംസ്ഥാനത്തിലെ ഷിമോഗ എന്ന ജില്ലയിലാണ് ഇന്ത്യയിലെ തന്നെ മികച്ച ട്രെക്കിങ്ങും, ജീപ്പ് സഫാരി കേന്ദ്രവുമായ  കുടജാദ്രി സ്ഥിതി ചെയുന്നത്...  സമുദ്ര നിരപ്പിൽ നിന്നും 1343മീറ്റർ ഉയരമുള്ള മലനിരകൾ ആണ് കുടജാദ്രി....  ട്രെക്കിങ്ങും ജീപ്പ് സഫാരിയുമാണ് കുടജാദ്രിയെ മറ്റ് വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്....  കുടജാദ്രിയിൽ എത്തിച്ചേരുവാൻ പ്രധാനമായും 2 മാർഗങ്ങൾ ആണ് ഉള്ളത്, 1 റോഡ് മാർഗം, ഏകദേശം 40km വരുന്ന അതിമനോഹരമായ ഒരു ജീപ്പ് യാത്ര ആണ് ഇത്, ഏകദേശം 80ഓളം ജീപ്പുകൾ ഈ വഴി സർവീസ് നടത്തുന്നു എന്നാണ് കണക്ക്.ഒരു ജീപ്പിൽ 8 പേർക്ക് മാത്രമേ സഞ്ചരിക്കാൻ കഴിയുകയുള്ളു....  2 പ്രകൃതി സൗന്ദര്യം ഒപ്പി എടുത്തുള്ള കാനന പാതയിലെ യാത്ര. കൊല്ലൂരിൽ നിന്ന് ഷിമോഗയിലേക്കുള്ള വഴിയിൽ ഏകദേശം 8km ബസ്സിൽ  സഞ്ചരിച്ചാൽ ട്രക്കിങ് ...